കടല്‍ മണലിന് ബദല്‍
കൊച്ചി: കടല്‍ മണല്‍ ഖനനത്തിനെതിരെ പ്രതിഷേധം വ്യാപകമാകവെ മണലിന് ബദലായി ഉപയോഗിക്കാവുന്നവയെ പറ്റിയുള്ള നിര്‍ദേശങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ടുവരുന്നു.
പരിസ്ഥിതി സംരക്ഷണ സമിതിയും കേരള നദി സംരക്ഷണ സമിതിയും ചേര്‍ന്ന് എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മണലിന് ബദല്‍ എന്ന സെമിനാറിലാണ് ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
വേമ്പനാട് കായലില്‍ നിന്നും വാരുന്ന ചെളിയില്‍ നിന്നും മണല്‍ വേര്‍തിരിച്ചെടുക്കാമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത അലിഗഡ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. എം. ബഹാവുദ്ദീന്‍ ചൂണ്ടിക്കാട്ടി. കരിങ്കല്‍ പൊടിയും ഒരു പരിധി വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം.
കടല്‍ മണല്‍ ഖനനം സംസ്ഥാനത്ത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് ബഹാവുദ്ദീന്‍ ചൂണ്ടിക്കാട്ടി. കടല്‍ മണല്‍ ശുദ്ധീകരിക്കുന്നതിന് ധാരാളം വെള്ളം ആവശ്യമാണെന്നതിനാല്‍ കുറച്ചുകാലം കഴിഞ്ഞാല്‍ കേരളം ഒരു വരള്‍ച്ചബാധിത പ്രദേശമായി മാറും. കടല്‍ മണല്‍ ഖനന പദ്ധതിയുടെ അന്തിമ ഉദ്ദേശ്യം സമ്പന്നമായ ധാതുനിക്ഷേപം വേര്തിരിച്ചെടുക്കുകയെന്നതാണ്.
ക്രൗണ്‍ മരിടൈം കമ്പനിയിലെ പാരിസ്ഥിതിക ശാസ്ത്രജ്ഞന് അനില്‍കുമാര്‍ കടല്‍ മണല്‍ ഖനനം എന്ന പേപ്പര്‍ അവതരിപ്പിച്ചു. സാധ്യതാ പഠനത്തിന് ശേഷമേ കമ്പനി കടല്‍ മണല്‍ ഖനന പദ്ധതിയുമായി മുന്നോട്ടുപോവുകയുള്ളൂവെന്ന് അനില്‍കുമാര്‍ പറഞ്ഞു.മണല്‍ ശുദ്ധീകരിക്കുന്നതിന് കമ്പനി സ്വന്തം വെള്ളമായിരിക്കും ഉപയോഗിക്കുക.
പരിസ്ഥിതി സംരക്ഷണ കൗണ്‍സില്‍ സെക്രട്ടറി പി. എസ്. ഗോപിനാഥന് നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications