കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടല്‍ മണലിന് ബദല്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: കടല്‍ മണല്‍ ഖനനത്തിനെതിരെ പ്രതിഷേധം വ്യാപകമാകവെ മണലിന് ബദലായി ഉപയോഗിക്കാവുന്നവയെ പറ്റിയുള്ള നിര്‍ദേശങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ടുവരുന്നു.

പരിസ്ഥിതി സംരക്ഷണ സമിതിയും കേരള നദി സംരക്ഷണ സമിതിയും ചേര്‍ന്ന് എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മണലിന് ബദല്‍ എന്ന സെമിനാറിലാണ് ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.

വേമ്പനാട് കായലില്‍ നിന്നും വാരുന്ന ചെളിയില്‍ നിന്നും മണല്‍ വേര്‍തിരിച്ചെടുക്കാമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത അലിഗഡ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. എം. ബഹാവുദ്ദീന്‍ ചൂണ്ടിക്കാട്ടി. കരിങ്കല്‍ പൊടിയും ഒരു പരിധി വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം.

കടല്‍ മണല്‍ ഖനനം സംസ്ഥാനത്ത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് ബഹാവുദ്ദീന്‍ ചൂണ്ടിക്കാട്ടി. കടല്‍ മണല്‍ ശുദ്ധീകരിക്കുന്നതിന് ധാരാളം വെള്ളം ആവശ്യമാണെന്നതിനാല്‍ കുറച്ചുകാലം കഴിഞ്ഞാല്‍ കേരളം ഒരു വരള്‍ച്ചബാധിത പ്രദേശമായി മാറും. കടല്‍ മണല്‍ ഖനന പദ്ധതിയുടെ അന്തിമ ഉദ്ദേശ്യം സമ്പന്നമായ ധാതുനിക്ഷേപം വേര്‍തിരിച്ചെടുക്കുകയെന്നതാണ്.

ക്രൗണ്‍ മരിടൈം കമ്പനിയിലെ പാരിസ്ഥിതിക ശാസ്ത്രജ്ഞന്‍ അനില്‍കുമാര്‍ കടല്‍ മണല്‍ ഖനനം എന്ന പേപ്പര്‍ അവതരിപ്പിച്ചു. സാധ്യതാ പഠനത്തിന് ശേഷമേ കമ്പനി കടല്‍ മണല്‍ ഖനന പദ്ധതിയുമായി മുന്നോട്ടുപോവുകയുള്ളൂവെന്ന് അനില്‍കുമാര്‍ പറഞ്ഞു.മണല്‍ ശുദ്ധീകരിക്കുന്നതിന് കമ്പനി സ്വന്തം വെള്ളമായിരിക്കും ഉപയോഗിക്കുക.

പരിസ്ഥിതി സംരക്ഷണ കൗണ്‍സില്‍ സെക്രട്ടറി പി. എസ്. ഗോപിനാഥന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X