ശ്രീരാമന്‍ കൊയ്യോനെ തിരയുന്നു
മുത്തങ്ങ: ആദിവാസികളുടെ നേതാവായി ഈയിടെ ഉയര്‍ന്നുവന്ന ശ്രീരാമന്‍ കൊയ്യോനെ പൊലീസ് തിരയുന്നു. ഇദ്ദേഹം കേരളത്തില്‍ നിന്നും പുറത്തേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ശ്രീരാമന്‍ കൊയ്യോന്‍. ഈയിടെയാണ് ശ്രീരാമന്‍ കൊയ്യോന്‍ ആദിവാസി ഗോത്രമഹാസഭയില്‍ ചേര്‍ന്നത്. ആറളം കേന്ദ്രീകരിച്ച് നടന്ന ഭൂമി കയ്യേറ്റങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ ശ്രീരാമന്‍ കൊയ്യോനെ ജാനു തന്നെയാണ് നിയമിച്ചത്.
ജാനുവിന്റെ വലംകയ്യാണ് ശ്രീരാമന്‍ കൊയ്യോന്‍. മുത്തങ്ങയിലെ വെടിവെപ്പിനെ തുടര്‍ന്നാണ് ശ്രീരാമന്‍ കൊയ്യോന്‍ അപ്രത്യക്ഷനായത്.












Click it and Unblock the Notifications