Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളില്‍ ആത്മഹത്യാ പ്രവണത കൂടുന്നു

തിരുവനന്തപുരം: ആത്മഹത്യ തടയാനായി പ്രവര്‍ത്തിക്കുന്ന ത്രാണി നഗരത്തിലെ സ്കൂളുകളില്‍ നടത്തിയ പഠനത്തില്‍ പഠനഭാരമുണ്ടാക്കുന്ന സമ്മര്‍ദം മൂലം വിദ്യാര്‍ഥികളില്‍ ഒരു വിഭാഗം ആത്മഹത്യയെ കുറിച്ച് ഗൗരവമായി ചിന്തിയ്ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.

30 മുതല്‍ 40 ശതമാനം വരെ വിദ്യാര്‍ഥികളില്‍ പഠനഭാരം കടുത്ത സമ്മര്‍ദമുണ്ടാക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു. ഇവരില്‍ 15 മുതല്‍ 30 ശതമാനം വരെ കുട്ടികള്‍ ആത്മഹത്യയെ കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുന്നവരാണ്.

നഗരത്തില്‍ രണ്ട് സ്കൂള്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തത് ഈയിടെയാണ്. പഠന സംബന്ധമായ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്.

പഠന സംബന്ധമായും സ്കൂളുകളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദമാണ് കുട്ടികള്‍ക്ക് നേരിടേണ്ടിവരുന്നതെന്ന് ത്രാണി ഡയറക്ടറും ശിശു മനശാസ്ത്രജ്ഞയുമായ എലിസബത്ത് വടക്കേക്കര പറയുന്നു.

മാതാപിതാക്കളുടെ ഉയര്‍ന്ന പ്രതീക്ഷ കുട്ടികളെ കടുത്ത സമ്മര്‍ദത്തിലാക്കുന്നു. കുട്ടികളെ സംബന്ധിച്ച് കൂടുതലായി പ്രതീക്ഷ പുലര്‍ത്തുന്നതിലെ അപകടം അവര്‍ തിരിച്ചറിയുന്നില്ല. കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള തങ്ങളുടെ ആശങ്ക കുട്ടികളിലേക്ക് പടര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്.

എല്ലാ സൗകര്യങ്ങളും മാതാപിതാക്കള്‍ നല്‍കിയിട്ടും നല്ല പ്രകടനം കാഴ്ചവയ്ക്കാനാവാത്തത് കുട്ടികളില്‍ പലപ്പോഴും കുറ്റബോധമുണ്ടാക്കുന്നു. ഈ കുറ്റബോധവും അദ്ധ്യാപകരോടുളള പകയും ആത്മഹത്യാ പ്രവണതയ്ക്ക് കാരണമാവുന്നതായി എലിസബത്ത് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+