ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് യുഡിഎഫ്
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് യു ഡി എഫ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.
മുത്തങ്ങയിലെ പൊലീസ് നടപടി ശരിയാണെന്ന് യോഗം വിലയിരുത്തി. വളരെ പ്രകോപനപരമായ സാഹചര്യത്തിലാണ് പൊലീസ് വെടിവയ്പുണ്ടായതെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ നിലപാടിന് യോഗം അംഗീകാരം നല്‍കിയതായും യോഗത്തിന് ശേഷം യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആദിവാസി പ്രശ്നവും മുത്തങ്ങ സമരവും രണ്ടായി കാണാനാണ് യു ഡി എഫ് തീരുമാനം. ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള തീരുമാനം നടപ്പിലാക്കും- ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം കരുണാകരന്‍ ഉയര്‍ത്തിയിരുന്നുവെങ്കിലും അതിന് യോഗത്തില്‍ പിന്തുണയുണ്ടായില്ലെന്നാണ് അറിയുന്നത്.












Click it and Unblock the Notifications