കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് ജയം; സച്ചിന്‍ റിക്കാര്‍ഡിലേക്ക്

  • By Staff
Google Oneindia Malayalam News

പീറ്റര്‍മാറിറ്റ്സ്ബര്‍ഗ്: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ ഒന്നര സെഞ്ച്വറിയുടെയും സൗരവ് ഗാംഗുലിയുടെ സെഞ്ച്വറിയുടെയും മികവില്‍ ഇന്ത്യ നമീബിയയ്ക്കെതിരെ തകര്‍പ്പന്‍ ജയം നേടി. ഇന്ത്യയുടെ 311 റണ്‍സ് എന്ന സ്കോറിനെതിരെ ബാറ്റിംഗ് ചെയ്ത നമീബിയയുടെ ഇന്നിംഗ്സ് 130 റണ്‍സിന് അവസാനിച്ചു.

സച്ചിന്റെ 34ാമത് സെഞ്ച്വറിയാണിത്. ലോകകപ്പിലെ നാലാമത്തേതും. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ബാറ്റ്സ്മാന്‍ എന്ന ബഹുമതിയിലേക്ക് സച്ചിന്‍ കുതിക്കുകയാണ്. ഇപ്പോള്‍ സച്ചിനൊപ്പം നാല് സെഞ്ച്വറികള്‍ നേടിയ മറ്റൊരാളുണ്ട്. ആസ്ത്രേല്യന്‍ ബാറ്റ്സ്മാന്‍ മാര്‍ക്ക് വോ. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ സച്ചിന്‍ ഈ റിക്കാര്‍ഡ് സ്വന്തമാക്കും.

151 പന്തുകളില്‍ നിന്ന് 152 റണ്‍സ് നേടിയ സച്ചിന്‍ തന്നെയാണ് ഈ മാന്‍ ഓഫ് ദി മാച്ച്. ബാറ്റിംഗില്‍ അലസത കാണിക്കുന്നുവെന്ന വിമര്‍ശകരുടെ പരാതികളെ കാറ്റില്‍ പറത്തുന്ന സെഞ്ച്വറിയായിരുന്നു ഗാംഗുലിയുടേത്. 48 ഓവറുകള്‍ കളിച്ച സച്ചിന്‍ 152 റണ്‍സെടുത്തു. 119 പന്തുകള്‍ കളിച്ച സൗരവ് ഗാംഗുലി 112 റണ്‍സെടുത്തു.

കാലാവസ്ഥാപ്രവചനം പോലെ മഴ മാറിനിന്ന അന്തരീക്ഷത്തില്‍ പിഴവുകളില്ലാത്ത സെഞ്ച്വറിയാണ് സച്ചിന്‍ പടുത്തുയര്‍ത്തിയത്. ടോസ് നേടിയ നമീബിയ ഇന്ത്യയെ ബാറ്റ് ചെയ്യാന്‍ അയച്ചു.

24 റണ്‍സെടുത്ത സെവാഗിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കളി തുടങ്ങി എട്ടാമത്തെ ഓവറില്‍ സെവാഗ് ലെഗില്‍ പിടികൊടുക്കുകയായിരുന്നു. വാന്‍ വൂറനാണ് ഇന്ത്യയുടെ രണ്ട് വിക്കറ്റുകളും നേടിയത്.

യുവരാജ്സിംഗാണ് നമീബിയയുടെ നാല് വിക്കറ്റുകള്‍ തെറിപ്പിച്ചത്. ഹര്‍ഭജന്‍ രണ്ട് വിക്കറ്റെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X