മാര്‍പ്പാപ്പ യുദ്ധത്തിനെതിരെ
വത്തിക്കാന്‍: യുദ്ധം മദ്ധ്യേഷ്യയെ മുഴുവന്‍ ബാധിക്കുമെന്ന് മാര്‍പ്പാപ്പ. സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ വിശ്വാസികളോട് സംസാരിയ്ക്കുകയായിരുന്നു പോപ്പ്.
മനുഷ്യരാശിയുടെ ഭാവി ഭീകരതയിലും യുദ്ധന്യായങ്ങളിലും കുടുങ്ങാന്‍ പാടില്ല. തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള വഴിയായി യുദ്ധം മാറരുത്. - അദ്ദേഹം പറഞ്ഞു.
യുദ്ധഭീഷണിയെക്കുറിച്ചുള്ള ഭയത്തോടെയാണ് മാസങ്ങളായി അന്താരാഷ്ട്ര സമൂഹം ജീവിക്കുന്നത്. യുദ്ധമുണ്ടായാല്‍ മദ്ധ്യേഷ്യയിലെ പ്രശ്നങ്ങള്‍ അപരിഹാര്യമായി തുടരും. ഒരാള്‍ മറ്റൊരാളുമായി ഏറ്റുമുട്ടന്നതില്‍ നമുക്കാര്‍ക്കും സന്തുഷ്ടരാകാന്‍ കഴിയില്ലെന്ന് വിശ്വാസികള്‍ എല്ലാവരും, അവര്‍ ഏത് മതത്തില്‍ പെട്ടവരായാലും ഉറക്കെ പ്രഖ്യാപിക്കണമെന്നും മാര്‍പ്പാപ്പ പറഞ്ഞു.
മാര്‍ച്ച് അഞ്ച് സമാധാനദിനമായി ആചരിക്കണമെന്നും മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു. ഇറാഖ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി മാര്‍പ്പാപ്പ ഇറാഖിലേതുള്‍പ്പെടെ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിവരികയാണ്.
ഇറാഖിലെ വിദേശ കാര്യ മന്ത്രിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും പോപ്പിനെ ഈയിടെ കണ്ടവരില്‍ പെടുന്നു.


Click it and Unblock the Notifications