അടയ്ക്ക സംഭരിക്കാന്‍ 11 കോടി : ഗൗരിയമ്മ
തിരുവനന്തപുരം: ഇക്കുറി അടയ്ക്കാ സംഭരണത്തിന് 11 കോടി നീക്കിവച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി കെ.ആര്‍. ഗൗരിയമ്മ. ഫിബ്രവരി 25 ചൊവാഴ്ച നിയമസഭയില്‍ കൊടിയേരി ബാലകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു ഗൗരിയമ്മ.
കൃഷിക്കാരെ രക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നായിരുന്നു കൊടിയേരിയുടെ ആവശ്യം. വിപണി വിലയേക്കാള്‍ 10 രൂപാ വീതം അധികം നല്കി അടയ്ക്ക സംഭരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഗൗരിയമ്മ പറഞ്ഞു.
അടയ്ക്ക, തേയില കൃഷിക്കാര്‍ക്കൊഴികെയുള്ള മറ്റ് കാര്‍ഷിക മേഖലകളില്‍ പുരോഗതിയുണ്ടാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ കൊണ്ടുവന്ന കടാശ്വാസ ബില്ലും കര്‍ഷകര്‍ക്ക് ആശ്വാസമായി. - ഗൗരിയമ്മ വിശദീകരിച്ചു.












Click it and Unblock the Notifications