ആദിവാസികളെ അടിച്ചൊതുക്കരുത്: അരുന്ധതി
കോഴിക്കോട്: ആദിവാസികളെ അടിച്ചൊതുക്കാന്‍ ആന്റണി ശ്രമിക്കരുതെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതീ റോയ്.
വെടിവെപ്പ് നടന്ന മുത്തങ്ങ സന്ദര്‍ശിക്കാനെത്തിയ അരുന്ധതി ഫിബ്രവരി 25 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കേരളത്തിന് നാണക്കേടാണ് മുത്തങ്ങ സംഭവമെന്നും അരുന്ധതി പറഞ്ഞു.
ജയിലില്‍ കഴിയുന്ന ആദിവാസികളെയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആദിവാസികളെയും സന്ദര്‍ശിക്കും. അതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമെന്നും അരുന്ധതി പറഞ്ഞു.












Click it and Unblock the Notifications