മലയാളി പാസ്ററുടെ ജഡം കടപ്പുറത്ത്
മുംബൈ: കടമായി നല്കിയ തുക തിരികെ വാങ്ങാന്‍ ബാംഗ്ലൂരില്‍ നിന്നും മുംബൈയിലേക്ക് പോയ മലയാളി പാസ്ററെ കൊല്ലപ്പെട്ട നിലയില്‍ കടല്‍ത്തീരത്ത് കണ്ടെത്തി.
കൊട്ടാരക്കര വെട്ടിക്കവല സൂസന്‍ വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ സോളമന്റെ (38) ജഡമാണ് മുംബൈയില്‍ നരിമാന്‍ പോയിന്റിലെ കടല്‍ത്തീരത്തിനടുത്തുള്ള കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയത്. കടലില്‍ മുങ്ങിയാണ് മരണം സംഭവിച്ചിട്ടുള്ളതെന്ന് മറൈന്‍ ഡ്രൈവ് പൊലീസ് അറിയിച്ചു.
മുംബൈയില്‍ നിന്നും കുറച്ചു പണം കിട്ടാനുണ്ടെന്നും അത് വാങ്ങാന്‍ പോകുകയാണെന്നും നാട്ടിലുള്ള സഹോദരനെ ഫോണില്‍ അറിയിച്ച ശേഷമാണ് സോളമന്‍ മുംബൈയ്ക്ക് പോയത്. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഭാര്യ ബെനീറ്റ. രണ്ട് മക്കള്‍.
പത്തുവര്‍ഷമായി ബാംഗ്ലൂരില്‍ ഇന്ത്യന്‍ പെന്തക്കോസ്തു സഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സോളമന്‍ കുറച്ചുകാലമായി സ്വന്തമായി സഭാപ്രവര്‍ത്തനം നടത്തിവരികയായിരുന്നു.












Click it and Unblock the Notifications