വ്യാജരേഖ: സൂര്യാ ടിവി ന്യൂസ് എഡിറ്ററെ പ്രതിയാക്കി
തിരുവനന്തപുരം: വ്യാജരേഖ കേസില്‍ സൂര്യാ ടിവി ന്യൂസ് എഡിറ്റര്‍ എന്‍. സുകുമാരനെ ഏഴാം പ്രതിയാക്കി ക്രൈംബ്രാഞ്ച് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബി. ശശിധരനാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
വ്യാജരേഖ സംബന്ധിച്ച ഗൂഢാലോചനയില്‍ ശോഭനാ ജോര്‍ജിനും അനില്‍ നമ്പ്യാര്‍ക്കും സുകുമാരന്‍ കൂട്ടുനിന്നിരുന്നുവെന്നും കേസിലെ എല്ലാ പ്രതികളെയും സഹായിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ മാപ്പുസാക്ഷിയാവാനുള്ള ക്രൈംബ്രാഞ്ചിന്റെ ആവശ്യം നേരത്തെ അനില്‍ നമ്പ്യാര്‍ നിരസിച്ചിരുന്നു. ഇതിനുള്ള പ്രതികാരമായാണ് കേസില്‍ സുകുമാരനെ ഉള്‍പ്പെടുത്തിയതെന്ന് അനിലിന്റെ അഭിഭാഷകന്‍ ജോര്‍ജ് ഫിലിപ്പ് പറഞ്ഞു.












Click it and Unblock the Notifications