Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ദ് ഗ്രീന്‍ സിംഫണി സി ഡിയ്ക്ക് അവാര്‍ഡ്

തിരുവനന്തപുരം: കേരള വിനോദ സഞ്ചാര വകുപ്പും ഇന്‍വിസ് മള്‍ട്ടിമീഡിയയും സംയുക്തമായി തയ്യാറാക്കിയ കേരള ദ് ഗ്രീന്‍ സംഫണി എന്ന ഇന്ററാക്ടീവ് സി ഡി യ്ക്ക് 2003 പാട്ടാ ഗോള്‍ഡ് അവാര്‍ഡ്. പസഫിക്ക് ഏഷ്യ ട്രാവല്‍ അസോസിയേഷനാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഒരു ഇന്ത്യന്‍ സി ഡി യ്ക്ക് ഇത്തരം ഒരു അവാര്‍ഡ് കിട്ടുന്നത് ഇത് ആദ്യമാണ്. കേരളത്തെക്കുറച്ചുള്ള സമഗ്ര സി ഡി യാണ് ഇത്. ഇംഗ്ലീഷിന് പുറമേ ജര്‍മ്മന്‍, ഫ്രഞ്ച്, ജാപ്പനീസ് എന്നീ ഭാഷകളിലും ഈ സി ഡി ലഭ്യമാണ്.

കേരളത്തിന്റെ ചരിത്രം, അടിസ്ഥാന സൗകര്യങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയുള്ള ഈ സിഡിയില്‍ ഒട്ടേറെ ചിത്രങ്ങളും വീഡിയോ ചിത്രങ്ങളും ഉണ്ട്.

അവാര്‍ഡ് ഏപ്രില്‍ 14ന് ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന പാട്ടാ വാര്‍ഷീക സമ്മേളനത്തില്‍ വച്ച് സമ്മാനിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+