ആദിവാസികളുടെ ലിസ്റ് നല്‍കാമെന്ന് ജാനു
കോഴിക്കോട്: മുത്തങ്ങയിലെ പൊലീസ് വെടിവയ്പിനെ തുടര്‍ന്ന് കാണാതാവുകയോ മരിക്കുകയോ ചെയ്ത ആദിവാസികളുടെ ലിസ്റ് നല്‍കാമെന്ന് സി. കെ. ജാനു അറിയിച്ചു.
പക്ഷേ ആദ്യം ചികിത്സയില്‍ കഴിയുന്നവരും കസ്റഡിയിലുമുള്ളവരുമായ ആദിവാസികുടെ ലിസ്റ് പൊലീസ് നല്‍കണം. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു വഴി നല്‍കിയ സന്ദേത്തിലാണ് ജാനു ഇക്കാര്യം പറഞ്ഞത്.
ആദിവാസി ഗോത്രസഭ സമരം തുടരുമെന്നും ജാനു വ്യക്തമാക്കി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന ജാനുവിനെ ഗ്രോവാസു സന്ദര്‍ശിച്ചിരുന്നു. മുഖത്ത് അടിയേറ്റ് നീരുവന്ന ജാനുവിന് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഗ്രോവാസു പറഞ്ഞു.












Click it and Unblock the Notifications