ഒരേക്കറില്‍ താഴെയേ നല്‍കാനാവൂ: മുരളി
കോഴിക്കോട്: സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ പ്രകാരമുള്ള ഒരു ആദിവാസി കുടുംബത്തിന് അഞ്ചേക്കര്‍ ഭൂമി എന്ന വാഗ്ദാനം പാലിക്കാനാവില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
ലഭ്യമായ കണക്ക് പ്രകാരം ഒരു ആദിവാസി കുടുംബത്തിന് ഒരേക്കര്‍ ഭൂമിയില്‍ താഴെ മാത്രമേ നല്‍കാനാവൂ. ഒരു കുടുംബത്തിന് അഞ്ച് ഏക്കര്‍ വീതം നല്‍കാന്‍ സര്‍ക്കാരിന്റെ കൈയില്‍ ഭൂമിയില്ല.
ചില ഉദ്യോഗസ്ഥര്‍ തെറ്റായി ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ഒരു ആദിവാസി കുടുംബത്തിന് അഞ്ചേക്കര്‍ ഭൂമി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. വര്‍ഷങ്ങളായി ആദിവാസി ഭൂമിയില്‍ കൃഷി ചെയ്യുന്നവരെ ഇറക്കിവിടാനാവില്ല.
ജാനുവിനെ ആദിവാസി നേതാവായി കാണാന്‍ പാടില്ലായിരുന്നു. ഭൂമി തരാമമെന്ന് പ്രലോഭിപ്പിച്ച് ആദിവാസികളെ മുത്തങ്ങയില്‍ കൊണ്ടുപോയാണ് ജാനു സായുധ കലാപമുണ്ടാക്കിയത്- മുരളി പറഞ്ഞു.












Click it and Unblock the Notifications