Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ടെര്‍മിനലിന് 75 കോടി ചെലവ്

തിരുവനന്തപുരം: കൊച്ചി വിമാനത്താവളത്തില്‍ രണ്ടാമത്തെ ടെര്‍മിനല്‍ സ്ഥപിക്കുന്നതിന് 75 കോടിയാണ് ചെലവ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.

കെ. മുഹമ്മമദലി (കോണ്‍ഗ്രസ്)യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

10 വര്‍ഷത്തിനുള്ളില്‍ ടെര്‍മിനല്‍ വികസിപ്പിക്കും. 800 ഏക്കര്‍ ഭൂമിയാണ് വിമാനത്താവള വികസനത്തിനായി ഏറ്റെടുക്കേണ്ടത്. ഇതിന് 40 കോടി രൂപയാണ് ചെലവ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗള്‍ഫ് യാത്രക്കാരെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു. പരാതിയൊന്നും എഴുതി നല്‍കിയിട്ടില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഏതായാലും ഗള്‍ഫ് യാത്രക്കാര്‍ക്ക് നേരിടേണ്ടിവന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും.

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ണൂര്‍ ജില്ലയ്ക്ക് 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ. എം. മാണി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+