ദേശീയമനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു
തിരുവനന്തപുരം: മുത്തങ്ങ പൊലീസ് വെടിവെപ്പില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു.
സംഭവം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന്‍ ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. സാമൂഹ്യപ്രവര്‍ത്തകയായ നിര്‍മ്മലാ ദേശ്പാണ്ഡെ നല്കിയ പരാതി കണക്കിലെടുത്താണ് ദേശീയ മനുഷ്യാവകാശകമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
മുത്തങ്ങയിലെ വെടിവെപ്പില്‍ ആദിവാസിക്കുട്ടികളടക്കം 16 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പരാതിയില്‍ നിര്‍മ്മല ദേശ്പാണ്ഡെ ആരോപിച്ചിരിക്കുന്നത്. ഇതോടെ മുത്തങ്ങ സംഭവം ദേശീയശ്രദ്ധയാകര്‍ഷിക്കുകയാണ്.












Click it and Unblock the Notifications