മുത്തങ്ങ: അന്വേഷണം പിഡിപിയിലേക്കും
ബത്തേരി: മുത്തങ്ങയിലെ ആദിവാസി സമരത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണം പി ഡി പിയിലേക്കും തിരിയുന്നു. മുത്തങ്ങയിലെ ആദിവാസികള്‍ക്ക് ആയുധമെത്തിച്ചു കൊടുത്തത് പി ഡി പിക്കാരാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആ വഴിയ്ക്ക് നീങ്ങുന്നത്. സംഭവത്തില്‍ പി ഡി പിയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ മാത്രമായി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്.
മുത്തങ്ങയില്‍ സമരം ചെയ്യുന്ന ആദിവാസികള്‍ക്ക് പി ഡി പി ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു. അരിയും മൈദയും പരിപ്പും ഉരുളക്കിഴങ്ങും സവാളയുമാണ് ആദിവാസികള്‍ക്ക് മിനി ലോറികളിലായി എത്തിച്ചുകൊടുത്തിരുന്നത്. ഇതോടൊപ്പം ആയുധങ്ങളുമെത്തിച്ചിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
മുത്തങ്ങയില്‍ ആദിവാസികളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ അരിയുടെയും മൈദയുടെയും അവശിഷ്ടങ്ങള്‍ കണ്ടു. തുടര്‍ന്നാണ് അരിയും മൈദയും എത്തിച്ചുകൊടുത്തതാരാണെന്ന് അന്വേഷിച്ചത്.
ആദിവാസി ഗോത്രസഭയുടെ സമരങ്ങള്‍ക്ക് പി ഡി പി പിന്തുണയുണ്ടായിരുന്നുവെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. അബ്ദുള്‍ നാസര്‍ മദ്നിയെ മോചിപ്പിക്കുന്നതിന് നടപടികളൊന്നും സ്വീകരിക്കാത്ത ആന്റണിയോട് പകപോക്കാനായി പി ഡി പി ആദിവാസികളെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കരുതുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications