കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികളെ വിട്ടയക്കണമെന്ന് പിള്ള

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജയിലില്‍ പിടിച്ചിട്ടിരിക്കുന്ന പാവപ്പെട്ട ആദിവാസികളെ വിട്ടയക്കണമെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ഫിബ്രവരി 25 ചൊവാഴ്ച ഒരു സ്വകാര്യ ടിവി ചാനലിനോട് സംസാരിക്കുകയായിരുന്നു പിള്ള.

ജയിലില്‍ കഴിയുന്ന മുഴുവന്‍ ആദിവാസികളെയും വിട്ടയക്കണം. ഒപ്പം ഈ സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ ഒരു അന്വേഷണം നടത്താന്‍ തയ്യാറാവുകയും വേണമെന്നും ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന യുഡിഎഫ് നിലപാടിന് എതിരായാണ് ബാലകൃഷ്ണപിള്ളയുടെ ചൊവാഴ്ചത്തെ പ്രതികരണം. ഈ പ്രശ്നത്തില്‍ ഗോത്ര മഹാസഭ ആന്റണിയെ വഞ്ചിക്കുകയാണ് ചെയ്തതെന്നും പിള്ള ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X