മാര്‍ ദിവന്നാസിയോസ് വിശുദ്ധനായി
കോട്ടയം: വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിനെ മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ വിശുദ്ധനായി പ്രഖ്യാപിച്ചു.
മുന്‍ മലങ്കര മെത്രാപ്പോലീത്തയാണ് വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്. ഫിബ്രവരി 24 തിങ്കളാഴ്ച കോട്ടയം ഓള്‍ഡ് സെമിനാരി ചാപ്പലില്‍ വെച്ചാണ് പ്രഖ്യാപന ചടങ്ങ് നടന്നത്.
ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ 69-ാം ഓര്‍മപെരുന്നാളിലാണ് പരിശുദ്ധ ബലേസിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതീയന്‍ കാതോലിക ബാവ അദ്ദേഹത്തെ പരിശുദ്ധനായി പ്രഖ്യാപിച്ചത്.
പ്രാര്‍ഥനയ്ക്കും കുര്‍ബാനയ്ക്കും ശേഷമായിരുന്നു പ്രഖ്യാപന ചടങ്ങ് നടന്നത്. ചടങ്ങുമായി ബന്ധപ്പെട്ടു നടന്ന പൊതുസമ്മേളനം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications