ജീവനക്കാരുടെ സമരത്തെ നേരിടാന്‍ നടപടി
തിരുവനന്തപുരം: ഫിബ്രവരി 27ന് നടക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി.
സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഡയസ്നോണ്‍ ബാധകമാണെന്ന് ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന താത്കാലിക ജീവനക്കാരെ പിരിച്ചുവിടും. ജോലിയ്ക്കെത്തുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമരദിവസം അടിയന്തിര സാഹചര്യങ്ങളാണെങ്കില്‍ മാത്രമേ ജീവനക്കാര്‍ക്ക് ലീവ് അുവദിക്കുകയുള്ളൂ.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതു സര്‍വീസ് സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്.












Click it and Unblock the Notifications