Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം

കാസര്‍കോഡ്: ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ കയറി മോഷ്ടാക്കള്‍ 10 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു. ജസ്റിസ് കെ.എ. മുഹമ്മദ് ഷാഫിയുടെ കാസര്‍കോടെ വസതിയില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്.

മേലേപ്പറമ്പിലുള്ള വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. മറ്റൊരു അലമാരയില്‍ വച്ചിരുന്ന താക്കോലെടുത്താണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാര മോഷ്ടാക്കള്‍ തുറന്നത്. ജഡ്ജിയുടെ മകനും മരുമകളും തൊട്ടടുത്ത മുറിയില്‍ ഉറങ്ങുന്നുണ്ടായിരുന്നു.

ഹജ് തീര്‍ത്ഥാടനത്തിന് പോയ ജസ്റിസ് ഷാഫി എറണാകുളത്തെ തന്റെ ഔദ്യോഗിക വസതിയില്‍ തിരിച്ചെത്തിയ ദിവസമാണ് നാട്ടിലുള്ള വീട്ടില്‍ മോഷണം നടന്നത്. ഇതുവരെ അറസ്റൊന്നും നടന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+