Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി 60കാര്‍ക്കും തീവണ്ടിയില്‍ സൗജന്യം

ദില്ലി: തീവണ്ടിയില്‍ ഇനി 60 വയസ്സായവര്‍ക്കും സൗജന്യം നല്കുന്നു. ഇവരെ സീനിയര്‍ സിറ്റിസണായി പരിഗണിച്ച് 30 ശതമാനം വരെ യാത്രാക്കൂലിയില്‍ സൗജന്യം നല്കും. നേരത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യം 65നും അതിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മാത്രമായിരുന്നു.

കാന്‍സര്‍ രോഗികള്‍, തലസീമിയ മേജര്‍ ബാധിച്ചവര്‍, ഹൃദ്രാഗികള്‍(ഇക്കൂട്ടര്‍ക്ക് ശസ്ത്രക്രിയയ്ക്കായി യാത്ര ചെയ്യുമ്പോള്‍) എന്നിവര്‍ക്ക് എസി-3 ടയര്‍, എസി ചെയര്‍ കാര്‍ എന്നിവയുടെ യാത്രാ നിരക്കില്‍ 75 ശതമാനം വരെ ഇളവ് ലഭിക്കും. അതേ സമയം എസി ഫസ്റ് ക്ലാസ്, എസി 2-ടയര്‍ എന്നിവയിലാണ് യാത്രയെങ്കില്‍ നിരക്കിന്റെ 50 ശതമാനം ഇളവ് കിട്ടും. ചികിത്സാ ആവശ്യങ്ങള്‍ക്കായി പോകുന്ന വൃക്ക രോഗികള്‍ക്കും ഇതേ ഇളവുകള്‍ ലഭിക്കുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി.

പത്രപ്രവര്‍ത്തകര്‍ക്ക് ഇനി രാജധാനി, ശതാബ്ദി എക്സ്പ്രസ്സുകളിലും യാത്രാ നിരക്കില്‍ സൗജന്യം അനുവദിക്കും. ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകാരമുള്ള പത്രപ്രവര്‍ത്തകര്‍ക്ക് തീവണ്ടിയാത്രയ്ക്ക് 50 ശതമാനം മതി. ഇക്കൂട്ടത്തില്‍ നേരത്തെ രാജധാനിയെയും ശതാബ്ദി എക്സ്പ്രസിനെയും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ഈ രണ്ട് തീവണ്ടികളില്‍ പത്രപ്രവര്‍ത്തകര്‍ 70 ശതമാനം നിരക്ക് നല്കിയാല്‍ മതിയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+