Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടി യാത്രാ-ചരക്ക് കൂലി കൂടില്ല

ദില്ലി: തീവണ്ടി യാത്രാ നിരക്കിലും ചരക്ക് കടത്ത് കൂലിയും വര്‍ധിവില്ലാത്ത 2003-2004 റെയില്‍വെ ബജറ്റ് കേന്ദ്ര റെയില്‍വേ മന്ത്രി നിതീഷ് കുമാര്‍ അവതരിപ്പിച്ചു. യാത്രാക്കൂലിയിലെ ഇപ്പോഴത്തെ അപര്യാപ്തതകള്‍ പരിഹരിക്കുക വഴി രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ അടിസ്ഥാന യാത്രാക്കൂലിയില്‍ കുറവുണ്ടാകും.

തിരുവനന്തപുരത്ത് നിന്നും രാജസ്ഥാനിലേക്ക് ഒരു തീവണ്ടി അനുവദിച്ചതും ശബരി ട്രെയിന്‍ തിരുവനന്തപുരത്തേക്ക് നീട്ടിയതുമാണ് കേരളത്തിനുള്ള നേട്ടങ്ങള്‍.

തിരക്കില്ലാത്ത സീസണുകളില്‍, ജൂലായ് 15 മുതല്‍ സപ്തംബര്‍ 15 വരെ രാജാധാനി തീവണ്ടികളില്‍ എസി ഫസ്റ് ക്ലാസ്, എസി 2 ടയര്‍ എന്നിവയില്‍ യാത്രാക്കൂലിയില്‍ 10 ശതമാനം ഇളവും അനുവദിച്ചിട്ടുണ്ട്.

ചില ഉല്പന്നങ്ങളുടെ ക്ലാസ്സുകള്‍ മാറ്റിയത് ഇവയുടെ കടത്ത് കൂലി കുറയാനും സഹായിക്കും. ഉദാഹരണം പെട്രോള്‍. നേരത്തെ ക്ലാസ് 280ല്‍ ഉണ്ടായിരുന്ന പെട്രോളിനെ ഇപ്പോള്‍ 250 ലേക്ക് മാറ്റി. ഇതുവഴി പെട്രോള്‍ കടത്തുകൂലിയില്‍ 10.7 ശതമാനം കുറവുണ്ടാകും. ചരക്കുകൂലി ഏകീകരിക്കാനുള്ള തീരുമാനത്തിലൂടെ ഗണ്യമായ വരുമാനം പ്രതീക്ഷിക്കുന്നു.

13 ജനപ്രിയ തീവണ്ടികള്‍ ഇനി ആഴ്ചയില്‍ കൂടുതല്‍ ദിവസങ്ങള്‍ ഓടും. 24 തീവണ്ടികളുടെ റൂട്ട് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ജനശതാബ്ദി എക്സ്പ്രസിന്റെ അടിസ്ഥാന യാത്രാക്കൂലി കുറച്ചു. പുതുതായി അനുവദിച്ച 50 എക്സ്പ്രസ് ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്. മന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ബിഹാറില്‍ 13 ട്രെയിനുകളുടെ സര്‍വീസ് കൂട്ടും.

ടിക്കറ്റ് ക്യാന്‍സലേഷനും റീഫണ്ടും കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്. മെട്രോ നഗരങ്ങളിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്. ഒപ്പം റെയില്‍ സുരക്ഷ കര്‍ശനമാക്കാന്‍ 3500 പൊലീസുകാരെ നിയമിക്കും. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. റിസര്‍വേഷന്‍ ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് നല്കാനും നിര്‍ദേശമുണ്ട്.

രോഗികള്‍ക്കുള്ള സൗജന്യം നിലനിര്‍ത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+