റയില്‍വേ ബജറ്റ് പ്രധാന വാര്‍ത്തകള്‍
റയില്‍വേ ബജറ്റ് പ്രസംഗം കഴിഞ്ഞു
1 30 പി എം
ലോക്സഭയില്‍ റയില്‍വേ മന്ത്രി നിതീഷ് കുമാര്‍ നടത്തിയ ബജറ്റ് പ്രസംഗം അവസാനിച്ചു.
ചരക്ക് കൂലി കൂട്ടില്ല
1 23 പി എം
യാത്രാക്കൂലി മാത്രമല്ല ചരക്ക് കൂലിയും കൂട്ടിയിട്ടില്ല. എന്നാല്‍ പാഴ്സല്‍ നിക്ക്കളില് മാറ്റം വരുത്തും.
യാത്രക്കാരുടെ തൃപ്തിയ്ക്കായി ഒരു വര്‍ഷം
1 22 പി എം
2003-2004 കസ്റമര്‍ സാറ്റിസ്ഫാക്ഷന് ഇയറായി ആചരിയ്ക്കുമെന്ന മന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി.
നിരക്ക് വര്‍ദ്ധന ഇല്ല
01 15 പി എം
തീവണ്ടി നിരക്ക്കളില് കാര്യമായ വര്‍ദ്ധന ഒന്നും റയില്‍വേ മന്ത്രി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ രാജധാനി-ശതാബ്ദി നിരക്കുകള്‍ പരിഷ്കരിയ്ക്കും.
തിരക്ക് കുറഞ്ഞ ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെ എല്ലാ രാജധാനി എക്സ്പ്രസ് തീവണ്ടികളിലേയും എസി ഒന്നാംക്ലാസ്, ടു ടയര്‍ എസി എന്നിവയില്‍ ഇളവ് അനുവദിയ്ക്കും. ഈവര്ഷത്തേയ്ക്കാണ് ഈ പദ്ധതി. വരും വര്‍ഷങ്ങളില്‍ ഇത് തുടരുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.
കേരളത്തിന് ഒരു പുതിയ തീവണ്ടി
1 14 പി എം
കേരളത്തിന് ഒരു പുതിയ തീവണ്ടി മാത്രം. തിരുവന്തപുരത്ത് നിന്ന് രാജസ്ഥാനിലെ ജോധ്പൂരിലേയ്ക്ക് ഉള്ളതാണ് ഈ തീവണ്ടി
രാജധാനി-ശതാബ്ദി നിരക്ക്കളില് മാറ്റം
1 10 പിഎം
രാജധാനി-ശതാബ്ദി തീവണ്ടികളുടെ നിരക്ക്കളില് മാറ്റം വരുത്തുമെന്ന് റയില്‍വേ മന്ത്രി വ്യക്തമാക്കി.
50 പുതിയ എക്സ്പ്രസ് തീവണ്ടികള്‍
1 06 പി എം
ഈ വര്‍ഷം 50 പുതിയ എക്സ്പ്രസ് തീവണ്ടികള്‍ തുടങ്ങും
മുംബൈയില്‍ പുതിയ സംവിധാനം
12 58 പി എം
മുംബൈയിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്താനും ഇപ്പോള്‍ സബര്‍ബന്‍ തീവണ്ടികളിലുള്ള തിരക്ക് കുറയ്ക്കാനുമായി മുംബൈ അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് പദ്ധതിയ്ക്ക് രൂപം നല്‍കും
കായങ്കുളം-മാവേലിക്കര പാത ഇരട്ടിപ്പിയ്ക്കും
12 45 പി എം
അടുത്ത സാമ്പത്തിക വര്‍ഷം ഇരട്ടിപ്പിയ്ക്കുന്ന പാതകളില്‍ കായങ്കുളം-മാവേലിക്കിര, കായങ്കുളം-ചേപ്പാട് പാതകളും ഉള്‍പ്പെടും.
കൊല്ലം തിരുച്ചന്തൂര്‍ പാത ഇരട്ടിപ്പിയ്ക്കല്‍ പൂര്‍ത്തിയാക്കും
12 40 പി എം
രാജപാളയം-കൊല്ലം-തിരുച്ചെന്തൂര്‍ പാത ഇരട്ടിപ്പിയ്ക്കല്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. മറ്റ് എട്ട് പാതകളുടെ ഇരട്ടിപ്പിയ്ക്കലും ഈ വര്‍ഷം പൂര്‍ത്തിയാക്കും.
60 കഴിഞ്ഞവര്‍ക്ക് നിരക്ക് ഇളവ്
12 39 പി എം
ഇതുവരെ 65 വയസ്സുകഴിഞ്ഞവര്‍ക്ക് നല്‍കിയിരുന്ന 25 ശതമാനം ടിയ്ക്കറ്റ് നിരക്ക് ഇളവ് ഇനിമുതല്‍ 60 കഴിഞ്ഞവര്‍ക്ക് കിട്ടും. സീനിയര്‍ സിറ്റിസണ്‍സ് വിഭാഗത്തില്‍ പെടുത്തിയാണ് ഇത് നല്‍കുന്നത്.
50 പുതിയ തീവണ്ടികള്‍
12 35 പി എം
ഈ വര്‍ഷം 50 പുതിയ തീവണ്ടികള്‍ തുടങ്ങും. 24തീവണ്ടികളുടെ യാത്ര നീട്ടും. 13 തീവണ്ടികള്‍ കൂടുതല്‍ തവണ ഓടിയ്ക്കും
പ്രത്യേക സുരക്ഷാ നിധി രൂപീകരിയ്ക്കുന്നു
12 32 പി എം
സുരക്ഷാ പദ്ധതികള്‍ നോക്കാനായി പ്രത്യേക സുരക്ഷാ നിധി രൂപീകരിയ്ക്കും.
10,600 കോടിയുടെ പദ്ധതി
12 30 പി എം
ഈ സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേ 10,600 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിയ്ക്കുന്നു. 2,311 കോടി രൂപ സുരക്ഷാ പദ്ധതികള്‍ക്കായി ചെലവാക്കും. പ്രത്യേക സുരക്ഷാ നിധി രൂപീകരിയ്ക്കുമെന്നും മന്ത്രി പറഞ്ഞു. സുരക്ഷയ്ക് ഉപയോഗിയ്ക്കുന്ന തുകകൂടി ചേര്‍ത്ത് 12,918 കോടി രൂപയാണ് റെയില്‍വേ ഈ വര്‍ഷം ചെലവിടുന്നത്.
ടിയ്ക്കറ്റ് കളഞ്ഞാല്‍ പകരം ടിയ്ക്കറ്റ്
12 26 പി എം
ഉറപ്പായ ടിയ്ക്കറ്റോ ആര് എ സി ടിയ്ക്കറ്റോ കളഞ്ഞാല്‍ പകരം ടിയ്ക്കറ്റ് നല്കാന് സംവിധാനമുണ്ടാക്കും.
പുതിയ 3500 പൊലീസുകാര്‍ കൂടി
12 22 പി എം
റിയില്‍വേ സുരക്ഷയാണ് പ്രധാനമെന്ന് മന്ത്രി. ഇത് മുന്നില്‍ കണ്ട് റെയില്‍വേ സുരക്ഷാ സേനയില്‍ പുതിയതായി 3500 പൊലീസുകാരെകൂടി നിയമിയ്ക്കും.
ഒമ്പത് പുതിയ പാതകള്‍ പൂര്‍ത്തിയാക്കും
12 18 പി എം
2003-2004 ല്‍ ഒമ്പത് പുതിയ തീവണ്ടി പാതകള്‍ പൂര്‍ത്തിയാക്കുമെന്ന് നിതീഷ് കുമാര്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
പ്രതിപക്ഷം ബഹളമുണ്ടാക്കി12 10 പി എം
റയില്‍വേ വകുപ്പ് മന്ത്രി നിതീഷ് കുമാര്‍ ബജറ്റ് അവതരിപ്പിയ്ക്കാനായി തുടങ്ങിയപ്പോള്‍ പ്രതിപക്ഷം ബഹളം വച്ചു. സ്പീക്കര്‍ അവരോട് നിശബ്ദരായി ഇരിയ്ക്കാന്‍ ആവശ്യപ്പെട്ടു
റയില്‍വേ ബജറ്റ് അവതരണം തുടങ്ങി
12 05 പി എം
2003 ഫിബ്രവരി 26 ഉച്ചയ്ക്ക് 12 മണിയ്ക്ക് കേന്ദ്ര റയില്‍വേ വകുപ്പ് മന്ത്രി നിതീഷ്കുമാര്‍ ലോക്സഭയില്‍ 2003-2004 ലേയ്ക്കുള്ള റയില്‍വേ ബജറ്റ് അവതരിപ്പിയ്ക്കാന്‍ തുടങ്ങി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications