ടി. കെ. രാജീവ്കുമാര്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍
തിരുവനന്തപുരം: ചലച്ചിത്ര അക്കാമി ചെയര്‍മാനായി സംവിധായകന്‍ ടി. കെ. രാജീവ് കുമാറിനെ നിയമിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ച ഒഴിവിലാണ് രാജീവ്കുമാറിനെ അക്കാദമി ചെയര്‍മാനായി നിയമിച്ചത്.
നേരത്തെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായിരുന്ന രാജീവ്കുമാര്‍ രാജിവച്ചിരുന്നു. വൈസ് ചെയര്‍മാനായി തുടര്‍ന്നാല്‍ ശേഷം എന്ന തന്റെ ചിത്രം സംസ്ഥാന അവാര്‍ഡിന് അയയ്ക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകളുള്ളതുകൊണ്ടാണ് രാജീവ്കുമാര്‍ രാജിവച്ചത്.
വൈസ് ചെയര്‍മാന്‍ സ്ഥാനമുള്‍പ്പെടെയുള്ള തസ്തികകള്‍ ഉടന്‍ നികത്തുമെന്ന് സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു.












Click it and Unblock the Notifications