ഭൂമിയില്ലാത്ത എല്ലാ ആദിവാസികള്‍ക്കും ഭൂമി
തിരുവനന്തപുരം: ഭൂമി നഷ്ടപ്പെട്ട എല്ലാ ആദിവാസികള്‍ക്കും ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.
ഫിബ്രവരി 26 ബുധനാഴ്ച പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
എട്ട് ആദിവാസി കുട്ടികളെ കാണാതായിട്ടുണ്ടെന്നാണ് മുത്തങ്ങ സന്ദര്‍ശിച്ച തനിക്ക് അറിയാന്‍ കഴിഞ്ഞതെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.
മുത്തങ്ങയിലെ ആദിവാസി കോളനി സന്ദര്‍ശിച്ച അച്യുതാനന്ദന്‍ ആദിവാസികളുടെ വെട്ടേറ്റ് മരിച്ച പട്ടികജാതിക്കാരനായ പൊലീസ് കോണ്‍സ്റബിള്‍ വിനോദിന്റെ വീട് സന്ദര്‍ശിച്ചില്ലെന്ന് ആന്റണി പറഞ്ഞു. ഭൂമിയില്ലാത്ത എല്ലാ ആദിവാസികള്‍ക്കും അവരവരുടെ ജില്ലകളില്‍ തന്നെ ഭൂമി നല്‍കുമെന്ന നിയമം പാസാക്കിയിട്ട് ഒരേക്കര്‍ പോലും നല്‍കാത്തവരാണ് ഇപ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്.
ആന്റണി മറുപടി പറയുന്നതിനിടയില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കി. പ്രതിപക്ഷം സാമാന്യ മര്യാദ വിട്ട് പെരുമാറുകയാണെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ഓര്‍മിപ്പിച്ചു.
പൊലീസുകാരന്‍ പൊലീസുകാരന്‍ മാത്രമാണ്. അതുകൊണ്ട് മരിച്ച പൊലീസുകാരന്റെ വീട് സന്ദര്‍ശിയ്ക്കേണ്ട ആവശ്യം ഒന്നും ഇല്ലെന്നായിരുന്നു പിന്നിട് അച്ചുതാനന്ദന്‍ പറഞ്ഞത്.












Click it and Unblock the Notifications