ഞാന്‍ ലജ്ജിക്കുന്നു: അരുന്ധതി
കോഴിക്കോട്: കേരളത്തിന് നേരെയുള്ള കളങ്കമാണ് മുത്തങ്ങ സംഭവമെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ഫിബ്രവരി 26 ബുധനാഴ്ച മുത്തങ്ങ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.
മുത്തങ്ങ പ്രശ്നത്തില്‍ മലയാളിയായ ഞാന്‍ ലജ്ജിക്കുന്നു. ആദിവാസികളെ വെടിവെച്ച സര്‍ക്കാര്‍ നടപടി ശരിയല്ല. സര്‍ക്കാരിന്റെ പിടിപ്പുകേടാണിതെന്നും അരുന്ധതി കുറ്റപ്പെടുത്തി.
കാണാതായ മുഴുവന്‍ ആദിവാസികളുടെയും പേരുവിവരം സര്‍ക്കാര്‍ ശേഖരിക്കണമെന്നും അരുന്ധതി പറഞ്ഞു.












Click it and Unblock the Notifications