സ്വാശ്രയം: സര്‍ക്കാരുമായി ധാരണയുണ്ടായിട്ടില്ല
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സീറ്റ് പങ്കുവയ്ക്കുന്നതു സംബന്ധിച്ച് മാനേജ്മെന്റുകളുമായി ധാരണയിലെത്തിയിരുന്നുവെന്ന സര്‍ക്കാരിന്റെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വിദ്യാഭ്യാസ ചര്‍ച്ച് കൗണ്‍സില്‍ പറഞ്ഞു.
ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലുമായോ മാനേജര്‍മാരുടെ അസോസിയേഷനുമായി ഇതുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.
സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചവര്‍ സര്‍ക്കാരുമായി ധാരണയിലെത്തിയിരുന്നുവെന്ന് പറയുന്നത് അസംബന്ധമാണ്. സര്‍ക്കാര്‍ ഇത്തരം അസംബന്ധ പ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ സാദ്ധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും ജനങ്ങളെ സത്യം ധരിപ്പിക്കാന്‍ ശ്രമിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും ന്യൂനപക്ഷത്തില്‍ പെട്ട യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനും അധ്യാപകരെ നിയമിക്കുന്നതിനും ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ട്. ന്യൂനപക്ഷത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ പ്രൊഫണല്‍ വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയാണ് സ്വാശ്രയ പ്രൊഫഷല്‍ കോളജുകള്‍ തുടങ്ങുന്നത്.
മറ്റ് സംസ്ഥാനങ്ങള്‍ ഇക്കാര്യം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും സ്വാശ്രയ കോളജുകളില്‍ സര്‍ക്കാര്‍ ക്വാട്ട 10 ശതമാനം മാത്രമാണ്. കര്‍ണാടകത്തില്‍ ഇത് 20 മുതല്‍ 25 ശതമാനം വരെയാണ്.
50 ശതമാനം സര്‍ക്കാര്‍ ക്വാട്ടയെന്ന വ്യവസ്ഥ അടിച്ചേല്പിയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിയ്ക്കരുതെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications