ആദിവാസികളെ അടിച്ചൊതുക്കരുത്: സികെപി
തൃശൂര്‍: ആദിവാസികളെ അടിച്ചൊതുക്കരുതെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് സി.കെ. പത്മനാഭന്‍. ഫിബ്രവരി 26 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് നക്സലൈറ്റുകളെ അടിച്ചൊതുക്കിയ പോലെ ഇപ്പോള്‍ ആദിവാസികളെയും അടിച്ചൊതുക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന വിധമാണ് പൊലീസ് മുത്തങ്ങയില്‍ തേര്‍വാഴ്ച നടത്തിയത്. ആദിവാസിപ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും സികെപി പറഞ്ഞു.












Click it and Unblock the Notifications