Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണനിലവാരവും വിലയും പ്രധാനം

കൊച്ചി: ആഗോളവല്ക്കരണത്തിന്റെ ഇക്കാലത്ത് അന്താരാഷ്ട്ര വിപണിയില്‍ പിടിച്ചുനില്ക്കാന്‍ ഗുണനിലവാരവും വിലയും പ്രധാനമാണെന്ന് കേരള വ്യവസായ വകുപ്പ് സെക്രട്ടറി പി.എച്ച്. കുര്യന്‍. ഫിബ്രവരി 26 ബുധനാഴ്ച ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യസുരക്ഷ വളരെ പ്രധാനമാണ്. പക്ഷെ കുറഞ്ഞ വിലയും ഗുണനിലവാരവും ആണ് പ്രധാനം. യുഎസ്എയും യൂറോപ്യന്‍ രാജ്യങ്ങളും ഇറക്കുമതിക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. - കുര്യന്‍ പറഞ്ഞു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ കേരള ചാപ്റ്ററാണ് ഈ ഏകദിന ശില്പശാല സംഘടിപ്പിച്ചത്. പഴവര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും ഉല്പാദനക്ഷമത കേരളത്തില്‍ കുറഞ്ഞുവരികയാണ്. നേന്ത്രക്കായ ഒരു ഏക്കറില്‍ നിന്ന് 23 ടണ്‍ മാത്രമാണ് ലഭിക്കുന്നത്. ഉല്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കാര്‍ഷിക-വ്യാവസായിക മേഖലകളില്‍ ശ്രമം വേണം. - കുര്യന്‍ പറഞ്ഞു.

കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ ജനറല്‍ മാനേജര്‍ വി. രാജഗോപാല്‍, സിഫ്റ്റ്-ഐസിഎആര്‍ ക്വാളിറ്റി അഷ്വറന്‍സ് ആന്റ് മാനേജ്മെന്റ് ഡിവിഷന്‍ മേധാവി ഡോ. എം.കെ. മുകുന്ദന്‍ എന്നിവരും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+