Get Updates
Get notified of breaking news, exclusive insights, and must-see stories!

വായ്പ സമയത്ത് അടയ്ക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ്

തിരുവനന്തപുരം: സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കുമെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പിന്നീട് വായ്പയെടുക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത്. കൃത്യസമയത്ത് വായ്പ അടച്ചുതീര്‍ക്കുന്നവര്‍ക്ക് പിന്നീട് വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ പ്രത്യേക പരിഗണന നല്‍കും.

മാര്‍ച്ച് മാസം നിക്ഷേപ സംഭരണ മാസമായി സഹകരണ ബാങ്കുകള്‍ ആചരിക്കും. ഈ മാസം സ്ഥിരനിക്ഷേപം നടത്തുന്നവര്‍ക്ക് അര ശതമാനം പലിശ കൂടുതലായി നല്‍കും.

400 കോടിയാണ് ഈ വര്‍ഷം സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. എല്ലാ സഹകരണ ബാങ്കുകളിലും കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ എന്‍ ആര്‍ ഐ നിക്ഷേപം സ്വീകരിച്ചുതുടങ്ങും- മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+