ജാനുവിനും ഗീതാനന്ദനും ജാമ്യമില്ല
ബത്തേരി: റിമാന്റില്‍ കഴിയുന്ന ആദിവാസി ഗോത്രസഭാ നേതാവ് സി. കെ. ജാനുവിന്റെയും ദളിത് സമരസമിതി കണ്‍വീനര്‍ എം. ഗീതാനന്ദന്റെയും ജാമ്യാപേക്ഷ ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.
അഡ്വ. ജോസഫ് മാത്യു, അഡ്വ. ഷൈജു മാണിശേരില്‍ എന്നിവരാണ് ഇവര്‍ക്ക് വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. റിമാന്റില്‍ കഴിയുന്ന ഡയറ്റ് ലക്ചറര്‍ കെ. കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
ലോക്കപ്പില്‍ വെച്ച് തങ്ങളെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി ജാനുവും ഗീതാനന്ദനും പറഞ്ഞതായി അഭിഭാഷകര്‍ അറിയിച്ചു.
കാട്ടില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെന്നും മരിച്ച പൊലീസുകാരനും വെടിയേറ്റതായും ജാനുവും ഗീതാനന്ദനും പറഞ്ഞു. പരിക്കേറ്റ പൊലീസുകാരന് വൈദ്യസഹായം നല്‍കാനുള്ള ആവശ്യം പൊലീസ് തള്ളിക്കളയുകയായിരുന്നു.












Click it and Unblock the Notifications