മുത്തങ്ങ അടിയന്തിരാവസ്ഥ പോലെ
കൊല്ലം: അടിയന്തിരാവസ്ഥ കാലത്തുണ്ടായതു പോലുള്ള സംഭവങ്ങളാണ് മുത്തങ്ങയിലുണ്ടായതെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും രാജ്യസഭാംഗവുമായ കുല്‍ദിപ് നയ്യാര്‍ പറഞ്ഞു.
അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി സ്വീകരിച്ചതുപോലുള്ള നിലപാടാണ് ആന്റണി ആദിവാസി പ്രശ്നത്തില്‍ സ്വീകരിക്കുന്നത്. പഴയ ആന്റണിയില്‍ നിന്ന് ഇപ്പോഴത്തെ ആന്റണിയ്ക്ക് ഒരുപാടു മാറ്റങ്ങളുണ്ട്.
എ ഐ എസ് എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുല്‍ദിപ് നയ്യാര്‍.
മുത്തങ്ങ സംഭവം രാജ്യസഭയില്‍ അവതരിപ്പിക്കുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ കുല്‍ദിപ് നയ്യാര്‍ പറഞ്ഞു. ആദിവാസി ഭൂമി കൈയടക്കിയവരെ ഒഴിപ്പിക്കേണ്ടതുണ്ട്.
മാധ്യമ പ്രവര്‍ത്തരെ സംഭവസ്ഥലത്തു നിന്ന് അകറ്റിനിര്‍ത്തിയ സംഭവം ശരിയല്ല. മുത്തങ്ങ സംഭവം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളില്‍ ആന്റണി കുപിതനാണെന്ന് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മനസിലാക്കാനായി. പ്രസ് കൗണ്‍സിലിനോ എഡിറ്റേഴ്സ് ഗില്ഡിനോ പരാതി നല്കാന് ഒരുങ്ങുകയാണ് അദ്ദേഹം. എന്നാല്‍ സത്യം കണ്ടെത്തുകയാണ് മാധ്യമപ്രവര്‍ത്തനമെന്നാണ് തന്റെ അഭിപ്രായം. കുല്‍ദിപ് നയ്യാര്‍ പറഞ്ഞു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications