മുത്തങ്ങ: മാര്‍ച്ച് 3ന് ബഹുജനമാര്‍ച്ച്
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം മാര്‍ച്ച് മൂന്ന് തിങ്കളാഴ്ച പൊലീസ് സ്റേഷനുകളിലേക്ക് ബഹുജനമാര്‍ച്ച് നടത്തും. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ ഓഫീസുകളിലേക്കാണ് മാര്‍ച്ച്.
ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി നല്‍കുക, പൊലീസ് പീഡനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആദിവാസികളെ പൊലീസ് കഠിനമായി പീഡിപ്പിക്കുകയാണ്. ഇത് അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. എല്‍.ഡി.എഫുമായി ആലോചിച്ച് ശേഷം കൂടുതല്‍ പ്രക്ഷോഭ പരിപാടിയ്ക്ക് രൂപം നല്‍കും. സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.












Click it and Unblock the Notifications