ഇടതുകക്ഷികള്‍ വന്‍തുക വാങ്ങി: കമ്മിഷന്
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന് ഇടതുമുന്നണിയിലെ രാഷ്ട്രീയകക്ഷികള്‍ക്ക് വന്‍തുക നല്‍കിയിരുന്നുവെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റിസ് മോഹന്‍കുമാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫിബ്രവരി 25 ചൊവാഴ്ച കമ്മിഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് സമര്‍പ്പിച്ചു.
മണിച്ചന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ടവര്‍ക്കും പണം നല്‍കിയിരുന്നുവെങ്കിലും ഭരണകക്ഷിയില്‍ പെട്ടവര്‍ക്ക് സഹായം പ്രതീക്ഷിച്ച് വന്‍തുകയാണ് നല്‍കിപോന്നിരുന്നത്. ഭാര്‍ഗവി തങ്കപ്പന്, എം. സത്യനേശന്, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ മണിച്ചനില്‍ നിന്ന് പണം വാങ്ങിയിരുന്നു.
സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന എം. സത്യനേശന് മണിച്ചന് പണം നല്‍കിയത് അദ്ദേഹത്തിന്റെ പാര്ട്ടിക്കാരന് എക്സൈസ് മന്ത്രിയായിരുന്നതുകൊണ്ടാണ്. സത്യനേശനില് നിന്ന് സഹായം പ്രതീക്ഷിച്ചാണ് മണിച്ചന് പണം നല്‍കിയത്. പണം വാങ്ങിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാത്തതില്‍ പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ ചെയര്‍മാനായ എം. വിജയകുമാറിനെ കമ്മിഷന് വിമര്‍ശിച്ചു.
പൊലീസിലെയും എക്സൈസിലെയും ഉദ്യോഗസ്ഥര്‍ വന്‍തുകയാണ് മണിച്ചനില്‍ നിന്ന് വാങ്ങിയിരുന്നത്. മാസപ്പടി വാങ്ങിയവര്‍ ആരെന്ന് കമ്മിഷന് സ്വന്തം നിലയില്‍ കണ്ടെത്തിയാല്‍ ഇതുസംബന്ധിച്ച് വിജിലന്‍സ് നടത്തുന്ന അന്വേഷണത്തെ ബാധിക്കുമെന്നതു കൊണ്ട് കുറ്റക്കാരെ കണ്ടെത്തുന്നത് കമ്മിഷന് നിര്‍ത്തിവെച്ചു.
വ്യാജമദ്യദുരന്തമുണ്ടായാല് കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പിക്കാന്‍ എക്സൈസ് നിയമത്തിലെ ചില വകുപ്പുകള്‍ ഭേദഗതി ചെയ്യണം. മദ്യദുരന്തം ഒഴിവാക്കാന്‍ കുറഞ്ഞ വിലയ്ക്ക് നല്ല മദ്യം നല്‍കാനുള്ള സംവിധാനം സര്‍ക്കാരുണ്ടാക്കണമെന്ന് കമ്മിഷന് നിര്‍ദേശിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications