ബിപിഎല്ലില്‍ ഇന്‍കമിംഗ് സൗജന്യം
കൊച്ചി: ബിപിഎല്‍ മൊബൈല്‍ മോട്സിലും മോട്സ് റോംഫ്രീയിലും ഇന്‍കമിംഗ് സൗജന്യമാക്കി.
നിലവിലുള്ള മോട്സ് വരിക്കാര്‍ക്ക് ഈ സൗകര്യം ലഭിക്കണമെങ്കില്‍ 50 രൂപ അടയ്ക്കണം. മാര്‍ച്ച് 31വരെ അവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഇപ്പോഴത്തെ മോട്സ് വരിക്കാര്‍ക്ക് ഈ സൗകര്യം ലഭിക്കുവാന്‍ ബിപിഎല്‍ മൊബൈല്‍ ഫോണില്‍ നിന്ന് 567ല്‍ വിളിക്കണം. നിലവിലുള്ള ടോക് ടൈമില്‍ 50 രൂപ ക്രമീകരണം ചെയ്യാന്‍ അപേക്ഷിച്ചാല്‍ ഇന്‍കമിംഗ് സൗജന്യമാക്കും.
മോട്സ് റോംഫ്രീയില്‍ ഔട്ട്ഗോയിംഗ് എയര്‍ടൈം നിരക്ക് 2 രൂപ 40 പൈസയായിരിക്കും. മോട്സിലും ഔട്ട്ഗോയിംഗ് എയര്‍ടൈം നിരക്ക് ഇതു തന്നെ.












Click it and Unblock the Notifications