കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓറക്കിള്‍ 2000 പേരെ നിയമിക്കും

  • By Staff
Google Oneindia Malayalam News

സിലിക്കണ്‍ വാലി: ലോകത്തിലെ രണ്ടാമത്തെ മികച്ച സോഫ്റ്റവെയര്‍ കമ്പനിയായ ഓറക്കിള്‍ കോര്‍പറേഷന്‍ ഇന്ത്യയില്‍ നിന്ന് 2000 സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരെ തേടുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത്രയും പേരെ നിയമിക്കാനാണ് പദ്ധതി.

ഓറക്കിളില്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഉള്ള ജോലിക്കാരുടെ എണ്ണം കൂടിവരികയാണ്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്കും ചൈനയിലേക്കും മാറ്റിയതുമൂലമാണ് ഇത്. വികസ്വര രാഷ്ട്രങ്ങളില്‍ തൊഴില്‍ വൈദഗ്ധ്യം കുറഞ്ഞ ചെലവില്‍ ലഭിക്കുന്നു എന്നതിനാലാണ് കമ്പനികള്‍ ഇന്ത്യയിലേക്കും ചൈനയിലേക്കും തിരിയുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ വടക്കേ അമേരിക്കയില്‍ നിന്ന് 1,000 ജീവനക്കാരെ ഓറക്കിള്‍ പിരിച്ചുവിട്ടിരുന്നു. ഓറക്കിളിന്റെ ബാംഗ്ലൂര്‍, ഹൈദരാബാദ് ഓഫീസുകളിലായി ഇപ്പോള്‍ 2,460 പേര്‍ ജോലിചെയ്യുന്നുണ്ട്. അടിസ്ഥാന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഓറക്കിള്‍ ഇന്ത്യയില്‍ നിന്ന് 2000 പേരെ നിയമിക്കുന്നത്. 2002ലെ അവസാന പാദത്തിലെ കണക്കനുസരിച്ച് ഓറക്കിളിന്റെ ലാഭം ഏഴ് ശതമാനം കുറഞ്ഞിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ നിന്ന് 2,000 പേരെ നിയമിക്കുക വഴി യുഎസില്‍ നിന്നും ജോലി ഇന്ത്യയിലേക്ക് പോകുന്നുവെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്ന് ഓറക്കില്‍ വക്താവ് ജെന്നിഫര്‍ ഗ്ലാസ് പറഞ്ഞു. അതേ സമയം ജോലി യുഎസില്‍ നിന്നും ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലേക്ക് കൊണ്ടുപോകുക വഴി കമ്പനിക്ക് തീര്‍ച്ചയായും സാമ്പത്തിക നേട്ടമുണ്ടെന്നും അവര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X