കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് 2003-2004 : പ്രാധാന വാര്‍ത്തകള്‍

  • By Staff
Google Oneindia Malayalam News

ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് തീരുവ ഇല്ല
11 39 എ എം

ജീവന്‍രക്ഷാ മരുന്നുകളെ എക്സൈസ് തീരുവയില്‍ നിന്ന് ഒഴിവാക്കി.

വിദ്യാഭ്യാസ ചെലവിനും നികുതി ഇളവ്
11 34 എ എം

രണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി ചെലവാക്കുന്ന 12,000 രൂപയ്ക്ക് വരെ ആദായ നികുതി ഇളവ് കിട്ടും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 88 അനുസരിച്ചാണ് ഇത്.

ഗൃഹ വായ്പാ നികുതി ഇളവ് മാറ്റില്ല
11 29 എ എം

ഗൃഹ വായ്പാ പലിശയിലുള്ള നികുതി ഇളവില്‍ മാറ്റമില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഇത് 1,50,000 രൂപവരെയാണ് ഇത് തുടരും. ഉടമസ്ഥന്‍ തന്നെ താമസിയ്ക്കുന്നെങ്കില്‍ മാത്രമേ ഈ ഇളവ് കിട്ടുകയുള്ളു

ഗ്രാമ വികസനത്തിന് സംവിധാനം
11 28 എ എം

ഗ്രമ വികസനത്തിനും ദാരിദ്യ്ര നിര്‍മാര്‍ജ്ജനത്തിനുമായി ആസൂത്രണ കമ്മിഷന്‍ ഉപാദ്ധ്യക്ഷന്റെ നേതൃത്ത്വത്തില്‍ ഒരു സമിതി രൂപീകരിയ്ക്കും.

പാവപ്പെട്ടവര്‍ക്ക് അരി, ഗോതമ്പ്
11 22 എ എം

വളരെ പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് അരിയും ഗോതമ്പും നല്‍കുന്ന പദ്ധതിയില്‍ 50 ലക്ഷം കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തും. ഇപ്പോള്‍ ഒരുകോടി കുടുംബങ്ങള്‍ക്ക് മാത്രമേ ഇതിന്റെ ഗുണം കിട്ടുന്നുള്ളൂ.

സ്വകാര്യ സഹകരണത്തോടെ ഗൃഹ പദ്ധതി
11 22 എ എം

സ്യകാര്യ സഹകരണത്തോടെ ഓരോ വര്‍ഷവും ഒരു കോടി വീടുകള്‍ നിര്‍മ്മിയ്ക്കാനുള്ള പദ്ധതി തയ്യാറാക്കും.

ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഉന്നല്‍
11 19 എ എം

ആരോഗ്യം, വിദ്യാഭ്യാസം, കൂടുതല്‍ തൊഴില്‍ കണ്ടെത്തല്‍ , വീടില്ലാത്തവര്‍ക്ക് വീട് ഉണ്ടാക്കാനുള്ള പദ്ധതികള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കും

കൃഷിയ്ക്ക് പാധാന്യം നല്‍കും
11 18 എ എം

ബജറ്റില്‍ കൃഷിയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. പരിഷ്കരണ പദ്ധതികള്‍ കൂടുതല്‍ വേഗത്തിലാക്കും.

സ്വകാര്യ -സര്‍ക്കാര്‍ ഏകോപനം വേണം
സമയം 11 14 എ എം

അടിസ്ഥാന സൗര്യ വികസനത്തിന് സ്വകാര്യ-സര്‍ക്കാര്‍ ഏകോപനം വേണം

ബജറ്റ് അവതരണം തുടങ്ങി
സമയം 11 05 എ എം

കേന്ദ്ര ധനകാര്യ മന്ത്രി ജസ്വന്ത് സിംഹ് പാര്‍ലമെന്റില്‍ 2003-2004 ലേയ്കുള്ളകേന്ദ്ര ബജറ്റിന്റെ അവതരണം തുടങ്ങി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X