കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ: പരിഹാരവുമായി രവിശങ്കര്‍

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: അയോധ്യപ്രശ്നം പരിഹരിക്കാനുള്ള നിര്‍ദേശങ്ങളുമായി ശ്രീ ശ്രീ രവിശങ്കര്‍. കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ ഉദീപാല്യയിലുള്ള ആശ്രമത്തിലാണ് രവിശങ്കര്‍ പ്രശ്നപരിഹാരത്തിനുള്ള തന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്.

രാമജന്മഭൂമി പ്രശ്നം കോടതിയ്ക്ക് പുറത്ത് പരിഹരിക്കണമെന്നതാണ് രവിശങ്കറിന്റെ പ്രധാനനിര്‍ദേശം. കോടതിവിധിയിലൂടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നത് രാജ്യത്ത് മതവിദ്വേഷത്തിന് ഇടയാക്കും. - രവിശങ്കര്‍ പറഞ്ഞു.

ഇരുവിഭാഗവും വിജയിക്കുന്ന തരത്തിലുള്ള സൂത്രമാര്‍ഗ്ഗ (ഫോര്‍മുല) യാണ് രവിശങ്കര്‍ മുന്നോട്ട് വയ്ക്കുന്നത്. രാമക്ഷേത്രത്തെച്ചൊല്ലിയുള്ള തര്‍ക്കഭൂമി മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കുക എന്നതാണ് ഒരു പരിഹാരം. ഇതിന് ബദലായി ഹിന്ദുക്കള്‍ മുസ്ലിങ്ങളോട് മാപ്പ് ചോദിക്കുകയും വേണം. ഇതു വഴി മുസ്ലിങ്ങളുടെ പ്രതിച്ഛായ രാജ്യത്ത് ഉയരും. ലക്ഷക്കണക്കിന് വരുന്ന ഹിന്ദുക്കളുടെ വികാരം മാനിക്കുന്നുവെന്നതിനാല്‍ മുസ്ലിങ്ങള്‍ ആദരിക്കപ്പെടും. - രവിശങ്കര്‍ പറഞ്ഞു.

ഈ പരിഹാരത്തിന് മുസ്ലിം നേതാക്കള്‍ തയ്യാറല്ലെങ്കില്‍ ഫൈസാബാദില്‍ ഹിന്ദുക്കള്‍ മുസ്ലീങ്ങള്‍ക്ക് ഒരു പള്ളി നിര്‍മ്മിച്ചു നല്കണം. ഈ നിര്‍ദേശവും സ്വീകാര്യമല്ലെങ്കില്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണത്തിലൂടെ തര്‍ക്കഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുകൊടുക്കണം. - അദ്ദേഹം പറഞ്ഞു.

കോടതി വിധിയിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നത് അപകടമാണ്. കോടതിവിധി ഹിന്ദുക്കള്‍ക്ക് അനുകൂലമായാല്‍ അത് ഹിന്ദു തീവ്രവാദത്തിന് ശക്തിപകരും. മറിച്ച് മുസ്ലിം താല്പര്യം വിജയിച്ചാല്‍ അത് ഇരു സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കും. - അദ്ദേഹം ചൂണ്ടിക്കാട്ടി.

തര്‍ക്ക സ്ഥലത്ത് മ്യൂസിയമോ ആശുപത്രിയോ പണിയുക എന്ന മതേതരവാദികളുടെ നിര്‍ദേശം അപ്രായോഗികമാണ്. നഗരത്തില്‍ ജീവിക്കുന്ന വിദ്യാസമ്പന്നര്‍ക്ക് ഇത് സ്വീകാര്യമാകുമെങ്കിലും ഗ്രാമങ്ങളിലുള്ള കോടിക്കണക്കിന് ഹിന്ദുക്കള്‍ക്ക് ഇത് വേദനയുണ്ടാക്കും. രാമജന്മഭൂമി പ്രശ്നം രാഷ്ട്രീയമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നത് അപകടമാണ്. ഭൂരിപക്ഷത്തെ വര്‍ഗ്ഗീയവല്ക്കരിക്കാന്‍ സാഹചര്യമുണ്ടാക്കുന്നതും ന്യൂനപക്ഷങ്ങളില്‍ അരക്ഷിതബോധമുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്നതും ഒരു പോലെ അപകടം തന്നെ. - അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X