Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹളത്തിനിടയില്‍ വാറ്റ് ബില്‍ പാസാക്കി

തിരുവനന്തപുരം: മുത്തങ്ങ സംഭവത്തെ ചൊല്ലി പ്രതിപക്ഷം ബഹളം വയ്ക്കുന്നതിനിടയില്‍ മൂല്യവര്‍ധിത നികുതി ബില്‍ നിയമസഭ പാസാക്കി.

ചര്‍ച്ച കൂടാതെ ബില്‍ പാസാക്കുന്നതിനുള്ളനടപടികള്‍ ധൃതിയില്‍ പൂര്‍ത്തിയാക്കിയ ശേഷം സഭ പിരിയുന്നതായി സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അറിയിച്ചു.

നിയമസഭാ കവാടത്തില്‍ കെ. രാധാകൃഷ്ണന്‍ എം എല്‍ എ നടത്തുന്ന നിരാഹാര സത്യഗ്രഹത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ അവതരിപ്പിച്ച സബ്മിഷനില്‍ മുത്തങ്ങ സംഭവത്തെ കുറിച്ച് പരാമര്‍ശിക്കുന്നത് സ്പീക്കര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്.

സീറ്റുകളില്‍ നിന്ന് എഴുന്നേറ്റുനിന്ന പ്രതിപക്ഷാംഗങ്ങള്‍ ബഹളമുണ്ടാക്കി. ഇതിനിടെ ധൃതിയില്‍ സഭാ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള്ര ശ്രമത്തിലായി സ്പീക്കര്‍.

സി പി എം ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ബില്ലിന്റെ ഭേദഗതി കടലാസുകള്‍ കീറി സ്പീക്കറുടെ ചേംബറിന് നേരെയെറിഞ്ഞു. നിയമസഭാ സെക്രട്ടറിമാരുടെ ദേഹത്താണ് കടലാസ് കഷ്ണങ്ങള്‍ വീണത്.

ബില്ലിനെ കുറിച്ച് വി. എസ്. അച്യുതാന്ദന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിപക്ഷം ബഹളം നിര്‍ത്തി. സംസ്ഥാനത്തെ കച്ചവടക്കാരെയും ഉപഭോക്താക്കളെയും ഒരു പോലെ മൂല്യവര്‍ധിത നികുതി സമ്പ്രദായം പ്രതികൂലമായി ബാധിക്കുമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞു.

നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ അച്യുതാനന്ദനെതിരെ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+