ഇനി കുഞ്ചന്‍ നമ്പ്യാരും സി ഡി യില്‍
പത്തനംതിട്ട: ഇനി ശ്രീനാരായണ ഗുരുവും കുഞ്ചന്‍ നമ്പ്യാരും വള്ളത്തോളും കുമാരനാശാനും ഒക്കെ സി ഡി യിലാവുന്നു. ചരിത്ര വസ്തുക്കളും രേഖകളും സൂക്ഷിയ്ക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പ്രശസ്തരായ വ്യക്തികളെക്കുറിച്ച് സി ഡി റോമുകള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ആറമ്മുള ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന വാസ്തുവിദ്യാ ഗുരുകുലമാണ് ഇത് ചെയ്യുന്നത്. സാസ്കാരിക വകുപ്പിന്റെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്.
വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ മലയാളികളെയും മറ്റ് കാര്യങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും സി ഡി യിലാക്കാനാണ് പദ്ധതി.
ആദ്യ ഘട്ടമായി ശ്രീ നാരായണ ഗുരു, കുഞ്ചന്‍ നമ്പ്യാര്‍, വള്ളത്തോള്‍, കുമാരനാശാന്‍, മൂലൂര്‍, തുഞ്ചന്‍ സ്മാരകം, പൂന്താനത്തിന്റെ ഇല്ലം, കണ്ണശ സ്മാരകം, തൃക്കാപലീശ്വര ക്ഷേത്രം എന്നിവയ്ക്ക് പുറമേ മോയന്‍ കുട്ടി, അര്‍ണോസ് പാതിരി എന്നിവരുടെ സ്മാരകങ്ങളക്കുറിച്ചും സി ഡി കള്‍ തയ്യാറാക്കും. ഇവയുള്‍പ്പടെ 100 വിവിധ വിഷയങ്ങളിലാണ് സി ഡി കള്‍ തയ്യാറാക്കുന്നത്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് വാസ്തുവിദ്യാ ഗുരുകുലം ഉദ്ദേശിയ്ക്കുന്നത്.












Click it and Unblock the Notifications