മുഖ്യമന്ത്രിയ്ക്കെതിരെ അവകാശലംഘന നോട്ടീസ്
തിരുവനന്തപുരം: ഇടതുമുന്നണി ഭരണകാലത്ത് ആദിവാസികള്‍ക്ക് ഒരു തുണ്ട് ഭൂമി പോലും നല്‍കിയിട്ടില്ലെന്ന് നിയമസഭയില്‍ പ്രസ്താവിച്ച മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്കെതിരെ സി പി എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.
മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതവും സഭയെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും കോടിയേരി ആരോപിച്ചു.
ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് കണ്ണൂര്‍, പാലക്കാട് ജില്ലകളിലായി 1302.93 ഹെക്ടര്‍ ഭൂമി ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയിട്ടുണ്ടെന്നും ഇത് റവന്യു രേഖകളില്‍ വ്യക്തമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications