ആദിവാസി നേതാക്കള്‍ക്ക് ചികിത്സ നല്‍കണം
കല്പറ്റ: ജയിലില്‍ കഴിയുന്ന ആദിവാസി ഗോത്രസഭാ നേതാവ് സി. കെ. ജാനുവിനെയും ദളിത് സമര സമിതി കണ്‍വീനര്‍ ഗീതാനന്ദനനെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരെ കൊണ്ട് ചികിത്സിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായി.
മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് അറസ്റിലായ ബത്തേരി ഡയറ്റ് ലക്ചറര്‍ കെ. കെ. സുരേന്ദ്രനും വിദഗ്ധ ചികിത്സ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. സുരേന്ദ്രന്റെ ഭാര്യ ടി. എം. ബേബി ഉഷ നല്‍കിയ ഹര്‍ജിയിന്മേലാണ് ഉത്തരവുണ്ടായത്.
സുരേന്ദ്രന് ആദിവാസി സമരവുമായി യാതൊരു ബന്ധവുമില്ലെന്നും സുപ്രിം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ജോലി സ്ഥലത്തുനിന്നും പൊലീസ് അറസ്റ് ചെയ്യുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
പൊലീസിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രന്റെ ചെവിയില്‍ നിന്ന് പഴുപ്പ് ഒലിക്കുന്നുണ്ടെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications