കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില എഞ്ചി. കോളജുകള്‍ക്ക് സ്വയംഭരണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ചില എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി നിയമസഭയില്‍ അറിയിച്ചു.

സ്വയംഭരണത്തിന് പരിഗണിക്കപ്പെടുന്ന ഓരോ സ്ഥാപനത്തിനുമായി ഒരു സൊസൈറ്റി രൂപീകരിക്കും. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവരായിരിക്കും ഈ സൊസൈറ്റിയിലെ അംഗങ്ങള്‍.

വ്യവസായ മേഖലയില്‍ നിന്നോ വിദ്യാഭ്യാസ മേഖലയില്‍ നിന്നോയുള്ള ഒരു വിദഗ്ധന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയായിരിക്കും ഓരോ സ്ഥാപനത്തിന്റെയും നടത്തിപ്പ് നിര്‍വഹിയ്ക്കുന്നത്. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ഭരണസമിതിയിലുണ്ടായിരിക്കും.

ആദ്യത്തെ അഞ്ച് വര്‍ഷം ലോകബാങ്ക് സഹായം ഈ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. ഇതില്‍ 70 ശതമാനം ഗ്രാന്റായും 30 ശതമാനം വായ്പയായുമായിരിയ്ക്കും നല്‍കുക- മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X