കാര്‍ഷിക കയറ്റുമതി സോണുകള്‍ വരുന്നു
കൊച്ചി: കേരളത്തില്‍ ഒമ്പതു ജില്ലകളില്‍ കാര്‍ഷിക കയറ്റുമതി സോണുകള്‍ സ്ഥാപിക്കുന്നു. ഇതോടെ സംസ്ഥാനത്തെ ഭക്ഷ്യസംസ്കരണമേഖലയില് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വ്യവസായ സെക്രട്ടറി പി.എച്ച്. കുര്യന് പറഞ്ഞു. കൊച്ചിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു കുര്യന്.
കേരളത്തില്‍ വളരുന്ന നേന്ത്രക്കായ, പൈനാപ്പിള്‍, മറ്റ് പച്ചക്കറികള്‍ എന്നിവയുടെ കയറ്റുമതി ഉദ്ദേശിച്ചുകൊണ്ടാണ് പ്രത്യേക കാര്‍ഷിക കയറ്റുമതി സോണുകള്‍ സ്ഥാപിക്കുന്നത്. മാര്‍ച്ച് അഞ്ചിന് ഇതിന്റെ ഉദ്ഘാടനം നടക്കും.
കാര്‍ഷികവിളകളുടെ കാര്യത്തില്‍ ഒരു സമഗ്രസമീപനം സ്വീകരിക്കുക, അസംസ്കൃത വസ്തുക്കള്‍ കണ്ടെത്താനും വികസിപ്പിക്കാനും ഒരു പ്രത്യേക കാര്ഷികോല്പന്നം ഒരു പ്രത്യേക പ്രദേശത്തുണ്ടെന്ന് ഉറപ്പുവരുത്തുക, ആ വിളകളുടെ സംസ്കരണവും പാക്കേജിംഗും തൊട്ട് കയറ്റുമതി വരെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുക എന്നിവയാണ് കയറ്റുമതി സോണുകളുടെ ലക്ഷ്യങ്ങള്‍. സാധ്യതയുള്ള കാര്‍ഷിക വിള കണ്ടെത്തുക, അത് വളരുന്ന സ്ഥലങ്ങള്‍ ഏതാണെന്ന് തിട്ടപ്പെടുത്തുക, ഉല്പാദനം മുതല്‍ സംസ്കരണത്തിന് ശേഷം ഉല്പന്നങ്ങള് വിപണിയില്‍ എത്തുന്നതുവരെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുക- ഇതെല്ലാം കയറ്റുമതി സോണുകളുടെ ഉത്തരവാദിത്വമായിരിക്കും. - കുര്യന് പറഞ്ഞു.
എട്ട് ശതമാനം പലിശയ്ക്ക് നബാര്‍ഡിന്റെ സഹായത്തോടെ കര്‍ഷകര്‍ക്ക് വായ്പകള്‍ സംഘടിപ്പിച്ചു നല്‍കുമെന്നതാണ് ഈ കാര്‍ഷിക കയറ്റുമതി സോണുകളുടെ മെച്ചം. കയറ്റുമതി സോണുകള്‍ കേരളത്തിലെ 16,000 കര്‍ഷകരെയും 4,000 ഹെക്ടര്‍ കൃഷിയിടത്തേയും കണ്ണിചേര്‍ക്കും. ഇന്ത്യയ്ക്ക് പുറത്തുള്ള വിദേശ മലയാളികളുടെ കേരളാഭക്ഷ്യവിഭവങ്ങളുടെ കയറ്റുമതി വിപണി 500 കോടിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications