മുത്തങ്ങ: മാര്‍ച്ച് 11ന് ഹര്‍ത്താല്‍
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 11 ഇടതുമുന്നണി ഹര്‍ത്താല്‍ ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
ഫിബ്രവരി 27 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്. മാര്‍ച്ച് ആറിന് വിളിച്ചു ചേര്‍ത്തിരിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ഇടതുമുന്നണി പങ്കെടുക്കില്ലെന്നും വിഎസ് അറിയിച്ചു.
മുത്തങ്ങ സംഭവം ഏകപക്ഷീയമായാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. അതിനു പിന്നിലെ യഥാര്‍ത്ഥ സംഭവങ്ങള്‍ പുറത്തുവന്നാല്‍ ഭരണത്തില്‍ തുടരാന്‍ കഴിയില്ലെന്നതുകൊണ്ടാണ് അവര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് വഴങ്ങാത്തത്. സഭയിലും പുറത്തും ജനങ്ങളുടെ ആവശ്യം ഉയര്‍ത്തുമെന്ന് വിഎസ് പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തെ നോക്കുകുത്തികളാക്കി മാറ്റുന്ന നയം സ്പീക്കര്‍ അവസാനിപ്പിക്കണമെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications