ജോമോള്‍ മതം മാറി
മുംബൈ: ചലച്ചിത്ര നടി ജോമോള്‍ മതം മാറി. ഹിന്ദുമതവിശ്വാസിയായ ചന്ദ്രശേഖറിനെ വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് ജോമോള്‍ ക്രിസ്തുമതത്തില്‍ നിന്നും ഹിന്ദുമതത്തിലേക്ക് മാറിയത്.
ഗൗരി എന്നാണ് ജോമോളുടെ പുതിയ പേര്. പൂനയിലെ ആര്യ സമാജില്‍ നടന്ന ചടങ്ങിലൂടെയാണ് ജോമോള്‍ ഗൗരിയായി മാറിയത്.
മതം മാറ്റത്തിന് ഭര്‍ത്താവിന്റെയോ ഭര്‍ത്താവിന്റെ വീട്ടുകാരുടെയോ പ്രേരണയുണ്ടിയാട്ടില്ലെന്നും വിവാഹത്തിന് മുമ്പുതന്നെ മതം മാറാന്‍ തീരുമാനിച്ചിരുന്നുവെന്നും ജോമോള്‍ പറഞ്ഞു.
ജനവരി 13നാണ് ജോമോള്‍ മര്‍ച്ചന്റ് നേവിയില്‍ എഞ്ചിനീയറായി മുംബൈയില്‍ കഴിയുന്ന ചന്ദ്രശേഖറെ വിവാഹം ചെയ്തത്. ഇന്റര്‍നെറ്റ് പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.












Click it and Unblock the Notifications