ജുഡീഷ്യല്‍ അന്വേഷണം വേണം: കമ്മിഷന്‍
ബത്തേരി: മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെയുണ്ടായ വെടിവപ്പ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. ബിസായ് ശങ്കര്‍ ശാസ്ത്രി ആവശ്യപ്പെട്ടു.
വെടിവപ്പ് നടന്ന സ്ഥലവും ആദിവാസി കോളനികളും ബിസായ് ശങ്കര്‍ ശാസ്ത്രി സന്ദര്‍ശിച്ചു. വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തീര്‍ത്തും നിര്‍ഭാഗ്യകരമാണ് മുത്തങ്ങ സംഭവം. സമൂഹത്തിലെ അവശ വിഭാഗങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്.
മുഖ്യമന്ത്രിയെ കണ്ട് മുത്തങ്ങ സംഭവത്തെ കുറിച്ച് ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications