വൈദ്യുതിനിരക്ക് കൂട്ടാന്‍ ബോര്‍ഡ് തീരുമാനം
തിരുവനന്തപുരം: വൈദ്യുതി നിരക്ക് 15 ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം വൈദ്യുതി ബോര്‍ഡ് അംഗീകരിച്ചു.
യൂണിറ്റിന് 40 പൈസയോളം വര്‍ധിപ്പിക്കാനാണ് നീക്കം. ഇപ്പോള്‍ ഒരു യൂണിറ്റിനുള്ള വൈദ്യുതിനിരക്ക് 267.94 പൈസയാണ്. ഇത് 308.13 പൈസയായി കൂട്ടാനുള്ള നിര്‍ദേശത്തിനാണ് ബോര്‍ഡ് അംഗീകാരം നല്‍കിയത്.
ഇതിലൂടെ ബോര്‍ഡിന്റെ വരുമാന കമ്മി 1850 കോടിയില്‍ നിന്ന് 1250 കോടിയായി കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൈദ്യുതി നിരക്ക് കൂട്ടാനുള്ള നിര്‍ദേശം ബോര്‍ഡ് സര്‍ക്കാരിന് മുന്നില്‍ വയ്ക്കും.












Click it and Unblock the Notifications