മാര്‍ച്ച് അഞ്ചിന് സ്വകാര്യ ബസ് പണിമുടക്ക്
തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ മാര്‍ച്ച് അഞ്ചിന് പണിമുടക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ നേതാക്കളാണ് ഇത് അറിയിച്ചത്.
സംസ്ഥാനത്ത് ഒരു ഗതാഗത നയമുണ്ടാക്കുക, വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യം നീക്കുക, പുതിയ ബസുകള്‍ക്ക് അനുമതി നല്‍കുന്നത് നിറുത്തുക, അനധികൃത സമാന്തര സര്‍വീസുകള്‍ അവസാനിപ്പിയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവര്‍ ഉന്നയിയ്ക്കുന്നത്. ഡീസലിന്റെ വില്പന നികുതി 17 ശതമാനമായി കുറയ്ക്കമെന്നും ഇവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications